ആര്‍ദ്രമാം സന്ധ്യ വന്നുമ്മവെച്ചെന്നാലും....
എന്‍ ഓര്‍മതന്‍ വീഥിയില്‍ നീ മാത്രം നിറഞ്ഞു നിന്നു....
എത്രയൊ പകല്‍കിനാവുകള്‍ നാം പങ്കു വെച്ചെന്നാലും
ഓരോ രാവുകള്‍ കൊഴിഞ്ഞകലുമ്പോഴും.........
ആര്‍ദ്രമാം സന്ധ്യകള്‍ ഓടിയണഞ്ഞു എനിക്കായി മാത്രം.......
അരികിലണഞ്ഞു ഒരു നൂറു സ്വപ്നങ്ങ്ലുമായി....
എണ്ണവിളക്കിന്റെ ചാരത്തിരുന്ന് എണ്ണിപ്പെറുക്കിയാ-
സ്വപ്നങ്ങളൊക്കെയും...
നഷ്ടസ്വപ്നനങ്ങളെന്നറിഞ്ഞിട്ടും,
പാതിരാക്കാറ്റിന്റെ തഴുകലില്‍ ഞാനെന്റെ-
സ്വപ്നങ്ങളൊക്കെയും മാറോട് ചായ്ചുമയങ്ങി....
അന്നെന്റെ സ്മ്രുതികളിലെത്രയോ
നിറമുള്ള് പൂക്കള്‍ വിരിഞ്ഞിരുന്നു....
എങ്കിലും അവയത്ര മണമുള്ളതായിരുന്നില്ല...!
എങ്കിലുമവയെന്റെ ഹ്രദയത്തെയൊരു നാള്‍ ഒട്ടേറെ സ്പര്‍ശിച്ചിരുന്നു....
ശാശ്വതസ്വപ്നങ്ങളല്ലവയെങ്കിലും..വെറുതേ വെറുതേ നിനച്ചു....
ഞാനൊരുപാട് സ്വപ്നങ്ങള്‍....

No comments:
Post a Comment