Thursday, December 27, 2007

പ്രണയത്തിന്റെ....ബാക്കിപത്രം....


ഇതൊരിക്കലും ഒരു കഥ
എന്നൊന്നും പറ്യാന്‍ കഴിയില്ല....കാരണം...ഇതു എന്റെ ജീവിതം ആണു...


എല്ലാരെയും പോലെ ഞാനും പ്രണയിച്ചൂ.....ഒരു കാമുകന്റെ മുഖം മൂടി എനിക്ക് യോജിക്കില്ലാ എന്നറിഞ്ഞിട്ടും....ഞാന്‍ അതു എനിക്കു ചേരുമെന്ന ഭാവ്ത്തില്‍ അതും ധരിച്ചു നടന്നു.......

അവളുടെ സാമീപ്യം...എനിക്ക്...ഒരു പുതിയ അനുഭവമായി....

അങ്ങനെ...ഞാന്‍ കുറ്ച്ചൊരു അഹങ്കാരിയായി..മാറി...


എന്തോ എന്നും അവളെ കരയിപ്പിക്കുക...എന്നത്,,എന്റെ ഒരു ദിനചര്യ ആയിരുന്നു....

കരഞ്ഞു കലങ്ങിയ കണ്ണുകള്‍ അവള്‍ക്ക് നല്ല ഭംഗി ആയിരുന്നു...


അങ്ങനെ...ഒരു നാള്‍ എനിക്ക് ഒരു,,..ഫോണ്‍ കോള്‍ വന്നു....

അതു എന്റെ ജീവിതത്തെ...തന്നെ മാറ്റി മറിച്ചു...

അവളുടെ മുറച്ചെറുക്കനായിരുന്നു അത്....

അവന്‍ എന്നെ കാണണം എന്നു പറഞ്ഞു...

അവള്‍ അറിയല്ലെന്നും പറഞ്ഞു...


ഞാന്‍ അങ്ങനെ അവനെ കണ്ടു...

അവന്‍ എന്നൊട് ആദ്യം കുറെ ചൂടായി...

പിന്നെ പതിയെ....കുറെ കാര്യങ്ങള്‍ പറഞ്ഞു....

അവനും അവളും കുറെ നാളുകള്‍ക്ക് മുമ്പേ ഇഷ്ടം ആയിരുന്നു എന്നും ഒക്കെ...


എനിക്കു ഇതു കേള്‍ക്കുംതോറും....ആകെ ഭ്രാന്ത് ആയിക്കൊണ്ടിരുന്നു..


ഞാനുമായി പരിച്യപ്പെട്ടതിനു ശേഷം ആണത്രെ...അവനില്‍ നിന്നും അവള്‍ അകന്നത്....

എന്തൊ എനിക്ക്....ആകെ ഒരു വിഷമം തോന്നി...\

ഞാന്‍ കാരണം അവനു അവളെ നഷ്ടമായെന്ന്..

അവന്‍ എന്നേക്കാള്‍ ഉയര്‍ന്ന ജീവിത സാഹചര്യത്തില്‍ ജീവിക്കുന്നവന്‍ ആണ്

എന്നെക്കാള്‍ യോഗ്യത അവനാണെന്ന് അവന്‍ പറഞ്ഞു...


ഒരു നാള്‍ എന്റെ കൂടെ അവള്‍ ഇരുന്ന സമയം.അവള്‍ക്കൊരു മിസ് കാള്‍ വന്നു...

പെട്ടെന്നു ഞാന്‍ ചോദിച്ചൂ...ആരാണെന്നു....അറിയില്ല...എന്നവള്‍ പറഞ്ഞു...

എനിക്കു മനസ്സിലായി....അവന്‍ ആണെന്ന്...ഞാന്‍ അവളെ ഒത്തിരി അധിഷേപിച്ചു സംസാരിച്ചു..

അവളുടെ സ്വഭാവശുദ്ധിയെ വരെ ഞാന്‍ പഴിച്ചു..


അവള്‍ കുറെ കരഞ്ഞു....എന്റെ അടുത്തു നിന്നും ദൂരെ മാറി ഇരുന്നു....

ഞാന്‍ അപ്പോള്‍ അവനെ വിളിച്ചു...അവളെ വിളിച്ക് നല്ലവര്‍ത്തമാനം പറയാന്‍ പറഞ്ഞു...

അവന്‍ അവളെ വിളിച്ചൂ....അവള്‍ അവനോടൂ സങ്കടം പറഞ്ഞു....


അവന്‍ അവളേ ആശ്വസിപ്പിച്ചു.....നമുക്കു ചേര്‍ന്നതല്ല ആ ബന്ധം എന്നു പറഞ്ഞു....അവള്‍ക്കും അതു-

ശെരിയാണെന്നു തോന്നി....

അവള്‍ തിരികെ എന്റെ അടുക്കല്‍ വന്നു.....നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു”നീ ഒരു നീചന്‍ ആണു...

നിന്നെ തിരിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയ്.........നിന്റെ സംസ്കാരം...ഇത്ര മോശമാണെന്ന് ഞാന്‍ അറിഞ്ഞില്ല.....ഇപ്പൊള്‍ ആണ് ഞാന്‍ അവന്റെ വില അറിയുന്നത്.....ഞാന്‍ പോകുന്നു,,...ഒരിക്കലുമിനി നിന്റെ കൂടെ വരില്ല....പോകുന്നതിനു മുമ്പ്...ഒരു വാക്ക്.....നീ ഒരിക്ക്ും ഗതി പിടിക്കില്ല.....ഞാന്‍ നിന്നെ സ്നേഹിച്ചത് ആത്മാര്‍ത്തമായി ആണെങ്കില്‍....നീ ഒരിക്കലും ഗതി പിടിക്കില്ല....”ഞാന്‍ ഇതു കേട്ടു മനസ്സില്‍ കരഞ്ഞു......പുറമേ ചിരിച്ചു...............


അന്നവള്‍ പോയി..........രാത്രി അവന്‍ എന്നെ വിളിച്ചു......ഒത്തിരി നന്ദി പറഞ്ഞു........എന്തു ചിലവു ചെയ്യണമെന്നു.....ചോദിച്ചു...എന്റെ ചങ്ക്...പറിച്ചു നല്‍കിയതിനു....പകരം....എന്തു വേണമെന്ന്....ഞാ‍ന്‍ ഒരു കാര്യം മാത്രം....ആവശ്യപ്പെട്ടു.....”അവള് ഈ കാര്യങ്ങള്‍ ഒരിക്കലും അറിയല്ലെന്നും..ഒരിക്കലും അവളെ വിഷമിപ്പിക്കരുതെന്നും....”അവന്‍ അതു സമ്മതിച്ചു....



പിന്നീട് കുറെ നാളുകള്‍ ഞങ്ങള്‍ തമ്മില്‍....യാതൊരു ആശയ വിനിമയവും ഇല്ലായിരുന്നു....

അവന്‍ എന്നെ ഇടക്ക് വിളിക്കുമായിരുന്നു....


ഒരു നാള്‍ എനിക്ക് ഒരു കല്യാണക്കുറി വന്നു....അവന്റെയും അവളുടെയും...വിവാഹ ക്ഷണക്കത്തായിരുന്നു.....അവന്റെ വക ഉള്ള ക്ഷണം ആയിരുന്നു.....

രണ്ടു ദിവസങ്ങള്‍ക്കു ശേഷം...അവളുടെ കത്തും വന്നു...അതില്‍ ഒരു കുറിപ്പും കൂടി....

“ഒരിക്കലും വരരുത്.........പ്ലീസ്..”.....ഞാന്‍ എന്തു ചെയ്യണം എന്നറിയാതെ....ഇരുന്നു പോയ്....


ഞാന്‍ ആ കല്യാണത്തിനു പോയില്ല.............


ഇപ്പോള്‍ അവര്‍ വിദേശത്താണ്.......സുഖമായി കഴിയുന്നൊ എന്നൊന്നും അറിയില്ല....


ഇപ്പോളും അവള്‍ക്ക് എന്നെ പ്പറ്റിയുള്ള വിചാരം....എന്താവുമൊ?ഒരിക്കലും നല്ലതായിരിക്കില്ല.....


എന്തൊ....ഞാന്‍ ചെയ്തത് ത്യാഗം ആണെന്നൊ അല്ലെന്നൊ എനിക്കു തോന്നുന്നില്ല......ഞാന്‍ അവളെ സ്നേഹിച്ചിരുന്നു....എന്നറിയാം.....കാരണം....എന്റെ കണ്ണുകള്‍ അല്ലെങ്കില്‍.....ഇപ്പോള്‍ നിറയില്ലയിരുന്നു......................

Thursday, August 2, 2007

വാക്ക്


വാക്ക്
ഒരിക്കല്‍ നിന്നോടതു പറയാനാശിച്ചു..ഞാന്‍....

ഒരിക്കല്‍ പോലും പക്ഷെ പറയാനായില്ലല്ലോ........................

അറിയാമെനിക്കെന്നാല്‍-എന്‍ വാക്കു കേള്‍ക്കാന്‍ മാത്രം...........

അരികില്‍ പലകുറി കാതോര്‍ത്തു നിന്നല്ലോ നീ.........

ഇന്നൊരു പനിനീര്‍ പുഷ്പം ...............................

എന്‍ ഹ്രദയം പോലതിനെന്തൊരു ചുവപ്പാണ്..

നിനക്കു തരുന്നു ഞാന്‍................

വാക്കുകള്‍ക്കാവാത്ത തീ......

പുഷ്പത്തിനായെങ്കിലോ.........?

കേള്‍പ്പൂ നീ അതിലെന്റെ ഹ്രദയം വായിച്ചുവോ.................




കുഞ്ഞെ ചെറുപ്പത്തിലിതിനപ്പുറം തോന്നും......

എന്നോളമായാലടങ്ങും....................

ഓണം


ഓര്‍മകളുടെ ഓണം.......
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ.................
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മകള്‍..........
വായമുലയില്‍ നിന്നെന്നേക്കുമായ്....ചെന്നിനായകം തേച്ചു വിടര്‍ത്തിയോരമ്മയെ...............
വാശി പിടിച്ചു കരയവേ.......ചാണകം വായിലുരുട്ടിത്തരുമമ്മൂമ്മയെ.....
പന്തു ചോദിക്കവെ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചിയമ്മായിയെ.......
പപ്പടം കാച്ചുന്ന് കമ്പി ചൂടാക്കിയെന്‍കൊച്ചു തുടയിലമര്‍ത്തും ചിറ്റമ്മയെ...
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു-കെട്ടിവരിഞ്ഞകിരതനമ്മാവനെ
മുട്ടന്‍ വടി കൊണ്ടടിച്ചു പുരം പൊളിച്ചട്ടഹസിച്ച
കോപിഷ്ടനാമച്ചനെ....
പിന്നെപ്പിറന്നവനാകയാലെന്നില്‍നിന്നമ്മയെ
തട്ടിയെടുത്തോരനുജനെ...
തിന്നുവാന്‍ ഗോട്ടി കൊടുക്കാഞ്ഞ നാള്‍ മുതലെന്നെ
വെറുക്കാന്‍ തുടങ്ങിയ...നേര്‍ പെങ്ങളെ...
ഒന്നിച്ചു മുങ്ങികുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ
മുക്കിപ്പിടിച്ച ചങ്ങാതിയെ...
ബെഞ്ചിനു മേലെ കയറ്റിനിറുത്തിയെന്‍..
പിഞ്ചുഹ്രുദയം ചതച്ച ഗുരുവിനെ.....
ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍-
ചുറ്റുമിരിക്കും സഖികളെ കാണിച്ചു പൊട്ടിച്ചിരിച്ചു രസിച്ചപെണ്‍കുട്ടിയെ....
ഉള്ളില്‍ക്കലിയും കവിതയും
ബാധിച്ച്കൊല്ലപ്പരീഷക്കു തോറ്റു നടക്കവേ.....
ബാധയൊഴിക്കാന്‍ തിളച്ചനെയ്യാലെന്റെ
നാവുപൊള്ളിച്ചൊരാദുര്‍മന്ത്രവാദിയെ.....
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍ നിന്നട്ടിക്കളഞ്ഞ ബന്ധുക്കളെ...
അന്നു ത്രിസന്ധ്യക്കു തന്‍ നടയില്‍
നിന്നെന്നെരഷിക്കെന്ന് തൊഴുകയ്യുമായിരന്നെങ്കിലും
കണ്ണുതുറക്കാത്തൊരാപെരുംകാളിയെ..
.എന്നും മറക്കാതിരിക്കുവാനല്ലി
ഞാന്‍വന്നു പോകുന്നതിങ്ങോണ ദിനങ്ങളില്‍.......


എന്തോ എന്റെ ജീവിതവുമായ് വളരെ സാമ്യമുണ്ടിതിനു.......

കാത്തിരിപ്പ്..........



കാത്തിരിപ്പ്........
നീ മറഞ്ഞൊരു വഴിത്താരയില്‍...........
അകലങ്ങളിലേക്കു ഞാന്‍ മിഴികള്‍ നീട്ടി........
കണ്ണീര്‍ കണങ്ങള്‍ തൂകി നിന്നു.....
നിന്‍ കാല്‍ ചുവടുകള്‍ അകലുന്നതും നോക്കി ഞാന്‍ നിന്നു............
പിന്നെയെത്രയെത്ര ദിനങ്ങള്‍ കഴിഞ്ഞു,
വന്നില്ല നീ..തിരികെയെന്നാലും നോക്കി നിന്നു ഞാന്‍...
പലവേള നിന്നെയും കാത്ത്,ആ വഴിത്താരയില്‍....
തിരികെ നീ വരുവോ ആവോ.....എന്നു ഞാന്‍ നോക്കിനിന്നു...
ഒരു വേള നീ വന്നുവെങ്കില്‍ എന്നാശിച്ചു പോയി.......
ഒരു നിമിത്തമായി നീയെന്നെ കണ്ടു........
ഒരു പാട് ഒരു പാട് നിന്നെ ഞാനറിഞ്ഞു......
ഒരു വേള നീയും അകലുമെന്നറിയാം...........
എങ്കിലും സ്നേഹിച്ചു നിന്നെ ഞാന്‍......ഒരുപാട് ...ഒരുപാട്..
നീ പോയ വഴിത്താ‍രയില്‍
‍ പലവട്ടം ഞാന്‍ നിന്നെയും കാത്തു നിന്നു..........
പലരും കടന്നുപോയെങ്കിലും നീ മാത്രം ആ വഴി വന്നില്ല...
എങ്കിലും ഞാന്‍ ആശിച്ചു നിന്‍ കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍
ഞാന്‍ പലവേള ആശിച്ചു.................പോയ്.

Wednesday, July 18, 2007

ആനന്ദധാര..........

ചൂടാതെ പോയ്
നീ നിനക്കായി ഞാന്‍.....
ചോര ചാറി ചുവപ്പിച്ച
ചെമ്പനീര്‍പ്പൂവുകള്‍....................
കാണാതെ പോയ് നീ നിനക്കായ് ഞാന്‍
എന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍....
ഒന്നു തൊടാതെ പോയ് നീ നിന്‍ വിരല്‍തുമ്പിനാല്‍
എന്നും നിനക്കായ്
തുടിക്കുമെന്‍ തന്ത്രികള്‍.....
അന്തമാം സംവത്സരങ്ങള്‍ക്കുമക്കരെ...
അന്തമെഴാത്തതാം......ഓര്‍മ്മകള്‍ക്കക്കരെ....
നെറ്റിയില്‍ കുങ്കുമം തൊട്ടു വരുന്ന
ശരത്കാല സന്ധ്യയാണെന്നും
എനിക്കു നീ ഓമനേ.......
ദു:ഖമാണെങ്കിലും നിന്നെകുറിച്ചുള്ളഓര്‍മകള്‍ എനിക്കുആശ്വാസം തരുന്നു.............
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ കവിത..എന്നെ വളരെയധികം ആകര്‍ഷിച്ചതിനാല്‍ ഇതു ഞാന്‍ ഇവിടേ ഉള്‍പ്പെടുത്തുന്നു.........

Thursday, June 28, 2007

എന്റെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍


പ്രണയം..........................എത്ര സുന്ദരമാണീ..........പദം.....................ആദ്യമൊക്കെ...പ്രണയം എന്താണെന്ന് അറിയാന്‍ ശ്രമിച്ചു......ആരോടാണു ഞാന്‍ എന്റെ സംശയങ്ങള്‍ തിരക്കുക...........അങ്ങനെ ഒരു നാള്‍ ഞാന്‍ അവളെ കണ്ടെത്തി..............അവള്‍ അസ്തമയ സൂര്യനെ നോക്കി നില്‍ക്കുകയായിരുന്നു...അവളുടെ കണ്ണുകള്‍...എന്റെ ചോദ്യങ്ങള്‍ക്കുത്തരം.....നല്‍കി.....എന്തൊ എനിക്ക് ഇതുവരെ ജീവിതത്തില്‍ തോന്നാത്ത ഒരു തിളക്കം അവളുടെ കണ്ണുകളില്‍ നിന്നും എനീക്ക് ലഭിച്ചു...............ജീവിക്കാന്‍ ആഗ്രഹം തോന്നാന്‍ തുടങ്ങിയെന്നു ഞാന്‍ അറിഞ്ഞു.....
അങ്ങനെ ആ സന്ധ്യകള്‍ക്കായി ഞാന്‍ കാത്തിരിക്കുവാന്‍ തുടങ്ങി....
പകലിന്റെ ദൈര്‍ഘ്യം ഏറുന്നുവോ എന്നു പോലും ചിലപ്പോള്‍ തോന്നാന്‍ തുടങ്ങി....
അവളോടൊപ്പം ഒന്നിച്ചുള്ള....സായാഹ്നങ്ങള്‍,എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആയീ...