' അമ്മയും ഹൽവയും
അമ്മയുടെ മൂന്നും നാലും മക്കളായാണു ഞാനും എന്റെ അനിയത്തിയും ജനിക്കുന്നത് (ഞങ്ങൾ ഇരട്ടകളാണ് ...രൂപത്തിലും സ്വഭാവത്തിലും ഒരു സാമ്യതയുമില്ലാത്ത ശാസ്ത്രപരമായ ഇരട്ടകൾ ),,,കൂട്ടത്തിലെ ഏക ആൺ തരി ആയത് കൊണ്ട് അതിന്റെതായ പ്രിവിലേജ് ഒക്കെ കിട്ടിയിരുന്നു എങ്കിലും ഇടക്കിടക്ക് അമ്മൂമ്മയുടെ (അച്ഛന്റെ 'അമ്മ ) ഒന്നേയുള്ളെങ്കിലും ഉലക്കക്ക് അടിച്ചു വളർത്തണം എന്ന പഴമൊഴി വീട്ടിൽ ഇടക്കിടക്ക് വെറുതെയെങ്കിലും മുഴങ്ങി കേൾക്കാമായിരുന്നു ....അന്നൊക്കെ അടി കിട്ടുമോ എന്ന് വെറുതെ ആണെങ്കിലും പേടിച്ചിട്ടുണ്ട് ...വീട്ടിലേക്ക് അച്ഛന്റെ സുഹൃത്തുക്കൾ ആരെങ്കിലും വന്നാൽ ചിലപ്പോളൊക്കെ പലഹാരങ്ങൾ കൊണ്ടുവരാറുണ്ട് ...ചിലപ്പോൾ പഴുത്ത ഈത്തപ്പഴമോ ബിസ്കറ്റോ അങ്ങനെ അങ്ങനെ എന്തെങ്കിലും ....വരുന്ന അങ്കിള്മാരുടെ കയ്യിലുള്ള പൊതിയിലേക്കായിരിക്കും ഞങ്ങളുടെ നോട്ടം ....പൊതി ഞങ്ങൾക്ക് കൈ മാറുമ്പോൾ തന്നെ എയർ ഇന്ത്യയിൽ വന്ന പ്രവാസിയുടെ കാർട്ടൻ ബോക്സിൽ കാണുന്ന തുളകൾ പോലെ ഒരെണ്ണം എങ്കിലും ഇട്ട് പൊതിക്കുള്ളിൽ ഉള്ളത് എന്താണെന്നു ഒരു പ്രിലിമിനറി ഇൻവെസ്റ്റിഗേഷൻ നടത്തും ഞങ്ങൾ...കാരണം പൊതി കിട്ടുന്നത് ഞങ്ങളുടെ കൈയിലാണെങ്കിലും പൊതിയുടെ അവസാന ഡെസ്റ്റിനേഷൻ അമ്മയുടെ ഒരു ചെറിയ അലമാരിയിലാണ്..പിന്നീട് അച്ഛന്റെ സൃഹുത് എത്രയും പെട്ടെന്ന് പോകണേ എന്നാണ് പ്രാർത്ഥന ,,,കാരണം എന്നാൽ അല്ലെ പലഹാരങ്ങൾ 'അമ്മ പങ്കു വെക്കുകയുള്ളു...അച്ഛന്റെ കൂട്ടുകാരൻ പോകാനായി പുറത്തു ഇറങ്ങുമ്പോളെക്കും ഞങ്ങൾ റോക്കറ്റ് വിട്ട വേഗത്തിൽ അലമാരിക്ക് മുന്നിലേക്ക്...പിന്നെ അമ്മയുടെ പങ്കുവെക്കൽ മഹാമഹം...യേശുക്രിസ്തു പോലും തോൽക്കുന്ന രീതിയിൽ 'അമ്മ പലഹാരങ്ങൾ പങ്കുവെച്ചു നമ്മളെ ഞെട്ടിച്ചു കളയും .....എന്നാലും നാലിൽ ഒരു പങ്കു മാത്രം വലിപ്പം കൂടുതലോ എണ്ണത്തിൽ കൂടുതലോ ആയിരിക്കും...അത് ആരുടെ ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ ....എനിക്ക് രണ്ടു ചേച്ചിമാരാണ് ഉള്ളത്...ഒരാൾ എന്നേക്കാൾ അഞ്ചു വയസ്സ് മൂത്തതും മറ്റെയാൾ എന്നേക്കാൾ എട്ടു വയസ്സ് മൂത്തതും ....അതുകൊണ്ട് തന്നെ എനിക്ക് കൂടുതൽ പങ്ക് കിട്ടുന്നതിൽ അവർക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ അത്ര പറ്റില്ലായെങ്കിലും എന്റെ കൂടെ ഉള്ളവൾ വഴക്കിടുക്കാമായിരുന്നു...അങ്ങനെ ഒരു തവണ aaro കൊണ്ടുവന്ന ഹൽവ അവർ പോയി കഴിഞ്ഞ ശേഷം മുറിക്കുവാനായി 'അമ്മ ഒരു കത്തിയുമെടുത്തു ഹല്വയുമായി മേശക്കരികിൽ എത്തി..കൊതിയോടെ അതിൽ മാന്താൻ തുടങ്ങിയ ഞങ്ങളുടെ ശല്യം സഹിക്കാതെ ഇന്നാ നാശങ്ങളെ തിന്നു എന്നും പറഞ്ഞു ഹൽവ എടുത്ത് 'അമ്മ ഒരേറു കൊടുത്തു താഴേക്ക്..നമ്മക്കെന്ത് തറ...ചാടി എടുക്കാൻ പോയതും വാളുമായി ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനെപ്പോലെ 'അമ്മ ഒരു ചാട്ടവും ഒരു ഭീഷണിയും ...ഹൽവ തൊട്ടാൽ തൊടുന്നവരുടെ കൈ വെട്ടും പോലും,,,അപ്പോൾ ഞങ്ങൾ ഓടിയൊളിച്ചു....പിന്നീട് വലുതായപ്പോൾ മിഥുനം സിനിമയിൽ അലുവയെച്ചൊല്ലി അടി നടക്കുമ്പോൾ മോഹൻലാൽ ജഗതിയോട് " അളിയൻ ദയവ് ചെയ്തു മേലാൽ ഈ വീട്ടിൽ അലുവ വാങ്ങിക്കൊണ്ടു വരരുത് എന്ന് പറയുന്നപോലെ അമ്മയും അച്ഛനോട് പറഞ്ഞുകാണും കൂട്ടുകാരോട് മേലാൽ ഇവിടെ അലുവ വാങ്ങരുതെന്ന് പറഞ്ഞു കാണുമെന്നു ......


No comments:
Post a Comment