Sunday, November 14, 2010

പ്രവാസ ലോകത്തേക്ക് ഒരു യാത്ര ...




ഒരു ജോലി ഇല്ലാതെ ആകെ മുരടിച്ചു നിന്ന കാലത്താണ് എന്‍റെ ബന്ധു വഴി വിദേശത്ത് ഒരു ജോലി തരപ്പെട്ടത് ,,,കേട്ടപ്പോള്‍ വീട്ടില്‍ എല്ലാര്ക്കും സന്തോഷം...ഞാന്‍ ഒഴിച് ....പെങ്ങല്‍മര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഇനി ഗള്‍ഫ് മിട്ടായി തിന്നാമല്ലോ എന്നായി....അവര്‍ അപ്പോള്‍ തന്നെ ഡിമാന്റുകള്‍ തുടങ്ങി,,,പക്ഷെ എന്‍റെ മനസ്സ് വേറെ എങ്ങോ ആയിരുന്നു,,,എന്‍റെ മനസ്സിന്റെ തേങ്ങല്‍ ആരും കേട്ടില്ല...നാട്ടിലെ ഒരു ജോലി മതി എനിക്ക് എന്ന തീരുമാനത്തെ മറികടന്നു വിദേശത്തേക്ക് പോകാന്‍ തയ്യാറാകാന്‍ തുടങ്ങി..ഏകദേശം ഒരു വര്‍ഷത്തെ പേപ്പര്‍ വര്‍ക്കുകള്‍ക്ക് ശേഷം ഞാന്‍ പോകുന്ന ദിനം എത്തി...തലേ ദിനം ഉറങ്ങാന്‍ കഴിഞ്ഞില്ല..നാട്ടിലെ അവസാനത്തെ മഴയും മുഴുവന്‍ നനഞ്ഞിട്ടാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്...രാവിലെ നാല് മണിക്ക് പോകാന്‍ തയ്യാര്‍ ആയി...എന്‍റെ നാട് ഉറങ്ങുകയാണ്‌ ....അതിനെ വിളിച്ചുനര്‍താതെ..ഞാന്‍ യാത്ര തുടങ്ങുകയാണ്,,,ഒരു പുലരി കൂടി കണ്ടെങ്കില്‍...എന്ന് മനസ്സ് കൊതിചു..എന്‍റെ വീടിന്റെ മുന്നിലെ ചെമ്മണ്‍ പാതയിലൂടെ കാര്‍ റോഡിലേക്ക് കയറി.പിന്നെ.,..വിമാനത്താവളം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു,,,എന്‍റെ അയലതുകാരന്‍ ആണ് ഡ്രൈവര്‍ ..നല്ല പരിചയം ഉള്ള ചേട്ടന്‍..ചേട്ടന്‍ വേഗത്തില്‍ കാര്‍ പായിക്കുകയാണ് ...എനിക്ക് ചേട്ടനോട് ദേഷ്യം തോന്നി,...അച്ഛനും കുഞ്ഞമ്മയും എന്തോക്കെയെ എന്നോട് പറയുന്നുണ്ടായിരുന്നു,,പക്ഷെ എല്ലാം മൂളി കേട്ട് എന്നല്ലാതെ...എന്‍റെ മനസ്സ് എവിടെയോ ആയിരുന്നു,.,,
വിമാന താവളത്തില്‍ എത്തി ചെക്ക് ഇന്‍ ചെയ്ത് ഞാന്‍ ബോര്‍ഡിംഗ് പാസ്‌ വാങ്ങി...നടന്നു...തിരഞ്ഞു നോക്കി ഒരു യാത്രാമൊഴിയും പറഞ്ഞുകൊണ്ട്..എന്‍റെ കണ്ണ് നിറയുന്നത് ഒരു ഗ്രൌണ്ട് സ്റ്റാഫ്‌ ആയ പെണ്‍കുട്ടി കണ്ടു...വേഗം കണ്ണ് തുടച്ചു....ഒരു നിര്‍വികാരമായ പുഞ്ചിരിയും ആ കുട്ടിക്ക് സമ്മാനിച് ഞാന്‍ നടന്നു,,കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...എന്‍റെ മുന്നില്‍ ഇരിക്കുന്ന പല മുഖങ്ങളിലും ഞാന്‍ കണ്ടു...പല വികാരങ്ങല്‍..പല വിചാരങ്ങള്‍..ഒടുവില്‍ വിമാനത്തിലേക്ക് എല്ലാവരും കയറണം എന്നറിയിച്ചു കൊണ്ടുള്ള സന്ദേശം കേട്ടു...നാശം..വിധിയെ പഴിച്ചുകൊണ്ട് ഞാനും നടന്നു...
ജിദ്ദയിലേക്ക് ഞാന്‍ പോകുന്നത് DXB എന്ന ഓമനപ്പേരില്‍ അറിയപ്പെടുഅന്ന ദുബായ് വഴി ആണ്,,,വിമമാന്തില്‍ കയറി ഇരിപ്പിടത്തില്‍ ഉപവിഷ്ടനയത്തിനു ശേഷം ഞാന്‍ പുറത്തേക്ക നോക്കി ...പതിയെ വിമാനം ചലിച്ചു തുടങ്ങി...ഞാന്‍ ഈ നാട്ടില്‍ നിന്നും പോകുന്നു എന്ന സത്യം എന്നെ വല്ലാതെ വേട്ടയാടി..ഞാന്‍ പുറത്തേക്ക തന്നെ നോക്കിയിരുന്നു..,.അതാ,,,വിമാനം ഉയരുന്നു...എന്‍റെ മനസ്സില്‍ നിന്നും എന്തോ നഷ്ടമായതുപോലെ...എന്താണത് ...അറിയില്ല...പതിയെ പതിയെ എല്ലാം ഒരു പൊട്ടുപോലെ ആയി...ഞാന്‍ നിറ കണ്ണുകളോടെ സീറ്റിലേക്ക് ചാഞ്ഞു ..എന്‍റെ അടുത്ത സീറ്റിലെ സുഹൃത്ത് എന്നെ ആശ്വസിപ്പിച്ചു...ഇനി എന്ന് തിരികെ വരും എന്ന് അറിയില്ല,,എന്‍റെ നാട് എനിക്ക് യാത്ര മൊഴി എകുന്നത് പോലെ എനിക്ക് തോന്നി,,,
ജിദ്ദയില്‍ എത്തി...ആദ്യം ക്യാമ്പിലേക്ക് ...എയര്‍ പോര്‍ട്ടില്‍ കസിന്‍ വന്നിരുന്നു...ക്യാമ്പിലെത്തി...കുറെ മലയാളികള്‍..എല്ലാരേയും പരിചയപ്പെട്ടു..നല്ല ആളുകള്‍..പുറത്തു പൊയ് ഭക്ഷണം കഴിച്ചു,,,നാളെ ഓഫിസില്‍ പോകണം...ഇന്നലെ ഈ സമയത്ത് ഞാന്‍ എന്‍റെ വീട്ടിലയിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സ് ആകെ തേങ്ങി ...എത്ര സുന്ദരമായിരുന്നു എന്‍റെ നാട് ..പുഴകളും കുന്നുകളും നെല്‍പ്പാടങ്ങളും ഒന്നുമില്ലായിരുന്നു എങ്കിലും എത്ര മനോഹരം ആയിരുന്നു,,ആ മണം പോലും ഒന്ന് വേറെ തന്നെ...നഗരികതയിലെക്ക് കാലൂന്നാന്‍ പ്രേരിതയാകുമ്പോളും മനസ്സില്‍ ഗ്രാമീണത കാത്തു സൂക്ഷിച്ച എന്‍റെ ഗ്രാമം ....ആ ഗ്രാമത്തെ വിട്ടു ഉത്തരവാദിത്തങ്ങളുടെ ഭാണ്ടവും പേറി ഞാനും പ്രവാസിയുടെ കുപ്പായം അണിഞ്ഞു ..എത്തിപ്പെടാന്‍ അഗരഹമില്ലാത്ത ലോകത്തേക്ക് ഞാനും പറിച് നടപ്പെട്ടു ..
ഈ ലോകം എനിക്ക് ഒരു പുതുമയാകുന്നു..ചീറിപ്പായുന്ന വാഹനങ്ങളും നാട്ടിലെ ബീവറേജ് ഷോപ്പുകളില്‍ മാത്രം കണ്ടിരുന്ന പോലെ നീണ്ട തിരക്കും ബഹളവും...എന്തിനെന്ന് ഞാന്‍ തിര്കക്കി,,,അപ്പോള്‍ അറിയുന്നു,,,യഥാസ്ഥികനായ അറബികളുടെയും പട്ടനികളുടെയും ഭക്ഷണം ആയ കുബ്ബൂസ് വാങ്ങാന്‍ ഉള്ള തിരക്കാനത്രേ...പാതയോരത്ത് നിന്ന് തന്നെ അവര്‍ ഭക്ഷണം കഴിക്കുന്നു,,എന്‍റെ ഡ്രൈവര്‍ ഒരു മിസ്സിരി ആണ്..അവന്‍ ഒരു അറബി പാട്ടും ഒക്കെ ഇട്ടുകൊണ്ട് വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു,,,അജനുഹുവായ രാക്ഷസന്മാരെ പോലെ തോന്നിപ്പിക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍...പേടി വരുന്നു....അങ്ങനെ ഓഫീസില്‍ എത്തി...മെഡിക്കല്‍ കഴിഞ്ഞു,,ഞാന്‍ ജോയിന്‍ ചെയ്യുകയാണ്,,,എന്‍റെ പാസ്പോര്‍ട്ട്‌ അവര്‍ വാങ്ങി,,പകരം ഇക്കാമ എന്ന ഒരു തിരിച്ചറിയല്‍ രേഖ തന്നു...അത് തരുന്ന വേളയില്‍ അറബി എന്തോ എന്നോട് അവന്റെ ഭാഷയില്‍ പറഞ്ഞു..ചേട്ടന്‍ പറഞ്ഞു " ജീവന്‍ പോയാലും ഇത് കളയരുത് " എന്നാണ് അവന്‍ പറഞ്ഞത് ...ഞാന്‍ തല കുലുക്കി...ഓഫിസ് ജോലിയില്‍ പ്രവേശിച്ചു,,അങ്ങനെ എന്‍റെ പ്രവാസ ജീവിതം തുടങ്ങി...അമ്പലവും,,നാട്ടുവഴികളും.,ധരിക്കുവാന്‍ മുണ്ടും കുര്‍ത്തയും കഴിക്കുവാന്‍ ..കഞ്ഞിയും പയറും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ഇതാ എക്സിക്യൂട്ടിവ് രീതിയില്‍ സാന്‍ഡ്‌ വിച്ചും ഒക്കെ കഴിച്ചു,,തുടങ്ങിയിരിക്കുന്നു,,എന്നിലെ നാട്ടിന്പുരംകാരന്‍ മരിച്ചു തുടങ്ങിയോ.....

1 comment:

Anusree said...

alpam kaipperiyathalle mashe jeevitham...